﻿Arabic Numerals
0 1 2 3 4 5 6 7 8 9
--------------------
Malayalam Numerals
൦ ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ 
--------------------
Malayalam numbers
10 ൰
100 ൱
1000 ൲
Quarter ൳
Half ൴
ThreeQuarter ൵
--------------------
Date Marks		
10൹
1-ാം, 1-ാമത്തെ, 1ാം, 1ാമത്തെ
10-◌ാം 10-◌ാമത്തെ
6◌ാം 6◌ാമത്തെ
--------------------
എടാാാാ എടാാാാാാാാ
ാ ി ു 
--------------------
Dotreph  ൎ   + various glyphs 
ക്
ൎക
ൎഠ
ൎപ
ൎത
ൎവ 
അഥൎവ്വം
തീൎത്ഥം
തീൎത്ഥ് 
ചൎക്ക
നിൎഗ്ഗളം
വൎത്തുളം
ചൎച്ച
ചൎച്ച്
മാൎച്ച്
മാൎത്ത
ഭാൎയ
ഭാൎയ്യ
ദുൎഗ്ഗുണം
അൎദ്ധവൃത്തം 
നിൎലോഭം
നിൎല്ലോഭം
ഉൎവശി
ഉൎവ്വശി
തൎജമ
തൎജ്ജമ
സൂൎയന്‍        
സൂൎയ്യന്‍ 
അൎജ്ജുനന്‍
മാൎജ്ജാരന്‍
--------------------
Rendering glyphs with r4 ( ്ര)
പ്ര
ഥ്ര
ഖ്ര
ക്സ്ര
ന്റ്ര
ബ്ര
പ്പ്ര
സ്പ്ര
സ്പ്രി
സ്പ്രേ
ഗ്ദ്ധ്രോ
ക്ത്ര
സബ്ഗ്രൂപ്പ്
മുഖ്യമന്ത്രി
സ്വാതന്ത്ര്യം     
പ്രസിഡന്റ്
മഞ്ഞപ്പ്രസാദം
സാമ്രാജ്യം
വൈസ്രോയി
അബ്സ്റ്റ്രാക്റ്റ് 
--------------------
ഒന്നു്
ചര്‍ച്ചയ്ക്കു്
ചര്‍ച്ചയ്ക്ക്‍ 
യൗവനം
ഔഷധം
കൌമുദി
സ്വപ്നം
--------------------
ആന്റണി
ആന്റി
എന്റുപ്പാപ്പ
എന്റെ
വിന്റേജ്
ആന്റോ
പാന്റ്  
ഹെന്‍റി
എന്‍റിക്കലെക്സി
--------------------
കാറ്റ്
മുറ്റത്ത്
കാറ്റാടി
വറ്റില്ല
അറ്റുപോയി
ഏറ്റെടുത്തു
മാറ്റൊലി 
ലക്ചററോട്
ലാറ്ററൈറ്റ്മണ്ണ് 
--------------------
ക്സ
ബ്സ
ബ്സു
ക്ത
ക്കു
ക്കൂ
യ്ക
യ്ക്ക
യ്ക്കു
യ്ക്കൂ
യ്ത
യ്ക്കു
യ്ത്ത
യ്ത്തു
യ്ന
യ്നു
യ്ച
യ്ച്ച
യ്പ
യ്പ്പ
ല്ക
ല്ക്ക
ല്ക്കു
ല്തു
ല്ത്തൂ
ല്പ
ല്പു
ല്പ്പ
ല്ച
ല്ച്ച
ഷ്ക്ക
ഷ്ക്കു
ഷ്ഠൂ
ഴ്വ
ഭൄ
ഥൃ
ശ്ന
വ്ശ
ശ്ക
ശ്ക്ക
ശ്ദ
ശ്പ
ശ്ബ
ദ്ഗ
ദ്ന
ദ്ല
ദ്ബ
ദ്മ
സ്ഗ
സ്ഹ
ഹ്ത
പ്ത
പ്തു
സ്പ്ലേ
സ്ക
സ്ക്ല
കയ്പ്
കയ്പ്പ്
ആഴ്ച്ച
ആഴ്ച
അജ്മീര്‍
പച്ചപ്പയ്യ്
കല്ല്
ഉവ്വ്
കുറ്റ്യാടി
വയ്യ
യ്യു
വ്വു
വ്വൂ
യ്യൂ
ല്ലു
ല്ലൂ
എല്ലായ്പ്പോഴും
--------------------
'എനിയ്ക്ക്'
"അവള്‍ക്ക്"
‘പപ്പയുടെ സ്വന്തം അപ്പൂസ്’
“അവനി വാഴ്വ് കിനാവ്”
(ഇതിന്)
--------------------
പറയ്വോ?
പോയ്വര്വോ?
--------------------
Lorem ipsum dolor sit amet, consectetur adipisicing elit,
sed do eiusmod tempor incididunt ut labore et dolore magna
aliqua. Ut enim ad minim veniam, quis nostrud exercitation ullamco
laboris nisi ut aliquip ex ea commodo consequat. Duis aute irure
dolor in reprehenderit in voluptate velit esse cillum dolore eu
fugiat nulla pariatur. Excepteur sint occaecat cupidatat non
proident, sunt in culpa qui officia deserunt mollit anim id est laborum


ഭാഷാകമ്പ്യൂട്ടിങ്ങിന്റെ അടിത്തറ സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ
സന്തോഷ് തോട്ടിങ്ങല്‍

ഇക്കഴിഞ്ഞ ദിവസം ഗൂഗിള്‍ അവരുടെ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ സംവിധാനം
പുറത്തിറക്കിയപ്പോള്‍ പത്രങ്ങളൊക്കെ അതു് വാര്‍ത്തയാക്കിയിരുന്നു. ഒരു പത്രം ആ
സംവിധാനത്തിന്റെ ചിത്രം കൊടുത്തപ്പോള്‍ അതില്‍ മലയാളം കാണേണ്ടിയിരുന്നിടത്തു് വെറും
ചതുരക്കട്ടകളേ ഉണ്ടായിരുന്നുള്ളു. കമ്പ്യൂട്ടറില്‍ നിന്നും ചിത്രമെടുത്തപ്പോള്‍ ആ
കമ്പ്യൂട്ടറില്‍ മലയാളം കാണിക്കാന്‍ വേണ്ട ഫോണ്ടുകള്‍ ഇല്ലായിരുന്നു. ഒറ്റപ്പെട്ട
കാര്യമല്ല, ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ പത്രങ്ങള്‍ക്കു ഈ അമളി ഇടക്കു
സംഭവിയ്ക്കാറുണ്ടു്. പ്രൊഡകട് റിലീസുകള്‍ പ്രത്യേകിച്ചും ഗൂഗിളിന്റെയൊക്കെ
പ്രൊഡക്ട് അനൌണ്‍സ്മെന്റുകള്‍ പത്രങ്ങള്‍ക്കു എന്നും വലിയ വാര്‍ത്തയാണു്.
ഭാഷാകമ്പ്യൂട്ടിങ്ങ് മേഖലയില്‍ ഇങ്ങനെ "പ്രൊഡക്ടുകള്‍" വികസിപ്പിച്ചെടുക്കല്‍
ലക്ഷ്യമാക്കി കമ്പനികളും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും
പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.  മലയാളത്തില്‍ ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനം,
മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ സംവിധാനം, ഗ്രാമര്‍ കറക്ഷന്‍, ഒപ്റ്റിക്കല്‍ കാരക്ടര്‍
റെക്കഗ്നീഷന്‍ ഒക്കെ കോടിക്കണക്കിനു രൂപ ചെലവാക്കി വര്‍ഷങ്ങളായി  പല സീഡാക് പോലുള്ള
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടു്. ഇവയൊക്കെ ഇപ്പോഴും ലക്ഷ്യങ്ങള്‍
ആയി തുടരുന്നുമുണ്ടു്.

പക്ഷേ രസകരമായ ഒരു വസ്തുത, ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഇവയൊക്കെ
പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു മുമ്പേ, മലയാളം ചിത്രീകരിയ്ക്കുന്നതിനും ടൈപ്പു
ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ വേണ്ടേ? ഭാഷാ കമ്പ്യൂട്ടിങ്ങിനു വേണ്ട ഈ അടിത്തറ
ആരാണു് തയ്യാറാക്കുന്നതു്? ആന്‍ഡ്രോയിഡ് ഫോണുകള്‍, ക്രോം, ഫയര്‍ഫോക്സ്,
ലിബ്രെഓഫീസ്, ഗ്നു/ലിനക്സ് എന്നിവയിലൊക്കെ പ+്+ല എന്നെഴുതിയാല്‍ പ്ല ആയി
ചിത്രീകരിച്ചുവരുന്നതെങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ? പ്ല മാത്രമല്ല എത്ര
സങ്കീര്‍ണ്ണമായ മലയാളം അക്ഷരങ്ങളും തെറ്റില്ലാതെ കാണാന്‍ കഴിയുന്നതും
നിങ്ങള്‍ക്കിഷ്ടമുള്ള ഫോണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ സാധിയ്ക്കുന്നതും ആരുടെയൊക്കെ
പ്രയത്നങ്ങളുടെ ഫലമായിരിക്കും? തീര്‍ച്ചയായും ഇക്കാര്യത്തില്‍ കേരളഗവണ്‍മെന്റിനോ
കോടികള്‍ ഗവണ്‍മെന്റില്‍ നിന്നു പങ്കുപറ്റുന്ന ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.  അറിഞ്ഞോ അറിയാതെയോ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ആശയത്തിന്റെ പ്രായോജകരാവുകയാണു് നാമെല്ലാം. നിരവധി മലയാളികളുടെ,
മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയറുകളുടെ ഡെവലപ്പര്‍മാരുമായി ചേര്‍ന്നുള്ള
ലാഭേച്ഛയില്ലാത്ത പ്രയത്നങ്ങളുടെ ഫലമാണു് ഇതെല്ലാം. പക്ഷേ ഈ അടിത്തറ നിര്‍മ്മാണം
ഒരിക്കലും വാര്‍ത്തയാകാറുമില്ല. അറിയാതെപ്പോവാതിരിക്കാന്‍ സാങ്കേതികത പരമാവധി
കുറച്ച് ഇത്തിരി കാര്യങ്ങള്‍ പങ്കുവെയ്ക്കട്ടെ.

ഒരു  ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരു ഭാഷ പിന്തുണച്ചു തുടങ്ങുന്നതു് ഭാഷയെയും അതു്
പ്രതിനിധാനം ചെയ്യുന്ന സംസ്കാരിക ചുറ്റുപാടിനെയും നിര്‍വചിച്ചുകൊണ്ടാണു്. ലൊക്കേല്‍
എന്നാണു് ഇതിനു പറയുന്നതു്. ഭാഷയുടെ ഔദ്യോഗിക പേരു്, ചുരുക്കത്തിലുള്ള കോഡ്, ലിപി,
കറന്‍സി, ആഴ്ച, മാസം, വര്‍ഷം എന്നിവയ്ക്കു് ഭാഷയില്‍ പറയുന്ന പേരുകള്‍ എന്നിവയൊക്കെ
ഇതില്‍പെടും. 2001 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇന്ത്യയില്‍
തിരുവനന്തപുരത്തു് പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാലത്താണു് ഈ നിര്‍വചനത്തിന്റെ ആദ്യ
പടികള്‍ നടക്കുന്നതു്. ഇതും കഴിഞ്ഞു് 2004 ഒക്കെ ആയപ്പോഴാണു് വിന്‍ഡോസ് മലയാളം
പിന്തുണയ്ക്കാന്‍ തുടങ്ങിയതു്.  2001 മുതല്‍ തന്നെ പ്രാദേശികവത്കരിക്കപ്പെട്ട
ഡെസ്ക് ടോപ്പ് ലഭ്യമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ശ്രമം
ആരംഭിച്ചിരുന്നു. മാല്‍ഓടിഎഫ് എന്ന പേരില്‍ ഒരു ഫോണ്ടും ഇതിനായി
തയ്യാറാക്കപ്പെട്ടിരുന്നു. ജെറോണ്‍ ഹെല്ലിംഗ്മാന്‍ ചെയ്ത മെറ്റാഫോണ്ടിന്റെ
അടിസ്ഥാനമാക്കിയായിരുന്നു ഇതു്. ഈ ഫോണ്ടു് പിന്നീട് കല്യാണി എന്ന പേരില്‍
അറിയപ്പെട്ടു.

അക്ഷരങ്ങളുടെ അകാരാദിക്രമവും തുല്യതയും നിര്‍വചിക്കുന്ന കൊളേഷന്‍ നിര്‍വചനമാണു്
അടുത്തപടി. ഒരു മലയാളം വാക്കു് അല്ലെങ്കില്‍ വാചകം സെര്‍ച്ച് ചെയ്യാന്‍
പ്രാപ്തമാക്കുന്നതു് ഇതു് വഴിയാണു്. നന്മ, നന്‍മ എന്നിവ തുല്യമാണോ, ല്‍ , ല
കഴിഞ്ഞാണോ ല-യ്ക്കു മുന്‍പാണോ വരേണ്ടതു് തുടങ്ങി പകുതി സാങ്കേതികവും പകുതി
ഭാഷാപരവുമായ രംഗമാണിതു്. 2008 ഒക്കെ ആയപ്പോഴാണു് ഇതിനു കൃത്യമായ ഒരു നിര്‍വചനം
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ വരുന്നതു്.

മലയാളഭാഷയുടെ ചിത്രീകരണം - റെന്‍ഡറിങ്ങ് - ആണു് ഈയടുത്തകാലത്തുമാത്രം
പ്രശ്നങ്ങളില്ലാത്തരൂപത്തിലെത്തിയതു്. മലയാള ഭാഷയുടെ ചിത്രീകരണം സങ്കീര്‍ണ്ണമാണു്.
പ + ് + ര ചേര്‍ന്നാല്‍ പ്ര ആവുമെന്നും, അതു് യുടെ ഇടത്തുള്ള ചിഹ്നമോ അല്ലെങ്കില്‍
പയുടെ താഴെക്കൂടി ഇടതുഭാഗത്തേയ്ക്കുള്ള ചുറ്റിക്കെട്ടലാവുമെന്നുമുള്ള
ചിത്രീകരണനിയമം ഒരുദാഹരണം മാത്രം. മലയാളം ഫോണ്ടുകളില്‍ കാലിഗ്രാഫി
ആര്‍ട്ടിസ്റ്റുകള്‍ വരച്ചിട്ടുള്ള അക്ഷരങ്ങള്‍ ഈ നിയമങ്ങളുടെ സഹായത്തോടെ
വിന്യസിക്കപ്പെടുമ്പോഴാണു് മലയാളം നമ്മള്‍ സ്ക്രീനില്‍ കാണുന്നതു്. 2004ല്‍
വിന്‍ഡോസ് XPയുടെ സര്‍വീസ് പാക്ക്‍ 3 ലാണു് വിന്‍ഡോസില്‍ ഈ ചിത്രീകരണം വന്നു
തുടങ്ങുന്നതു്. 2002 മുതല്‍ തന്നെ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍
ഇവയുണ്ടു്. പക്ഷേ മലയാളം ചിത്രീകരണത്തിന്റെ ഈ അടിസ്ഥാനസംവിധാനം വിന്‍ഡോസിലും
മാക്കിലും ഒക്കെ ഇപ്പോഴും തെറ്റായിതുടരുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഇവ
കണ്ടെത്തുന്ന മുറയ്ക്കുതന്നെ പണ്ടേ പരിഹരിച്ചതുകൊണ്ടു് അവ ഇക്കാര്യത്തില്‍
മുന്നിട്ടു നില്‍ക്കുന്നുണ്ടു്. ഉദാഹരണത്തിനു ണ്ട എന്നതു് ണ + ് + ട ആണെന്ന നിയമം
വിന്‍ഡോസിന്റെ ഫോണ്ടുകള്‍ വളരെക്കാലം തെറ്റിച്ചിരുന്നു. ണ്‍+ട എഴുതിയാലേ ണ്ട
ആവുമായിരുന്നുള്ളൂ.   മ്പ എന്നതു് മ + ് + പ എന്നതിനുപകരം ഇപ്പോഴും മാക്കിലും
മറ്റും ന്‍+പ എന്നു് തെറ്റായ രീതിയിലാണു്. ന്റ = ന് + റ എന്നതു് വിന്‍ഡോസിന്റെ
ഫോണ്ടില്‍ ഇപ്പോഴും ന്‍+റ എന്നേ മനസ്സിലാക്കുന്നുള്ളു. അതുകൊണ്ടു് ഹെന്‍റി, ആന്റി
എന്നിവയെഴുതുമ്പോള്‍ പ്രശ്നമുണ്ടാകുന്നു. പറഞ്ഞുവരുന്നതു് സ്വതന്ത്ര
സോഫ്റ്റ്‌വെയറല്ലാത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്കു് ഇവയൊന്നും പരിഹരിക്കാന്‍
കഴിയില്ല എന്നൊന്നുമല്ല. വര്‍ഷങ്ങളെടുത്തു് ആ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും
പതുക്കെപതുക്കെ ഇവയൊക്കെ ശരിയാക്കുമായിരിക്കും. ജനകീയമായ ഇടപെടലിനും പെട്ടെന്നുള്ള
പുതുക്കലിനും സ്വതന്ത്ര സോഫ്റ്റ്‌വയര്‍ അനുവദിക്കുന്നതുകൊണ്ടാണു് മലയാളം
കമ്പ്യൂട്ടിങ്ങില്‍ സോഫ്റ്റ്‌‌വെയര്‍ കമ്പനികളുടെ ഔദാര്യത്തിനു
കാത്തുകിടക്കാതെത്തന്നെ മുന്നോട്ടുപോകാന്‍ കഴിയുന്നതു്.

മലയാളത്തിലുള്ള ജനപ്രിയ ഫോണ്ടുകളായ അഞ്ജലിഓള്‍ഡ് ലിപി, മീര, രചന, ദ്യുതി, ചിലങ്ക
തുടങ്ങിയ ഫോണ്ടുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ
പ്രവര്‍ത്തനഫലമാണു്. കൂടുതല്‍ ഫോണ്ടുകള്‍ മലയാളത്തിനു ലഭ്യമാക്കാന്‍ വേണ്ടി
ആര്‍ട്ടിസ്റ്റുകളെയും സാങ്കേതികപ്രവര്‍ത്തകരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനങ്ങള്‍ ഈയടുത്തു തുടങ്ങിയിട്ടുണ്ടു്.  ആയിരക്കണക്കിനു ഫോണ്ടുകള്‍
ഇംഗ്ലീഷിലൊക്കെ ഇന്നു ലഭ്യമാണെങ്കിലും ഉപയോഗയോഗ്യമായ മലയാളം ഫോണ്ടുകളുടെ എണ്ണം
പത്തോളമേയുള്ളൂ. ഇക്കാര്യങ്ങളില്‍ ഗവണ്‍മെന്റില്‍നിന്നോ മലയാളഭാഷയുടെ കാര്യത്തില്‍
ഉത്തരവാദപ്പെട്ട സ്ഥപനങ്ങളില്‍നിന്നോ പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍തന്നെയാണു് മുന്നിട്ടിറങ്ങിയിരിക്കുന്നതു്.

മലയാളം ടൈപ്പുചെയ്യാനുള്ള ടൂളുകള്‍ - ഇന്‍പുട്ട് മെത്തേഡുകള്‍ ആണു് വേറൊരു അടിസ്ഥാന
ഘടകം. പ്രചാരത്തിലുള്ള ഇന്‍പുട്ട് ടൂളുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പ്രവര്‍ത്തകര്‍ വികസിപ്പിച്ചതാണു്. മൊബൈല്‍ ഫോണുകളിലെ മലയാളം ടൈപ്പു ചെയ്യാനുള്ള
ടൂളുകളുടെയും സ്ഥിതി അതുതന്നെ. വിന്‍ഡോസിലെ ഗൂഗിളിന്റെ ടൈപ്പിങ്ങ് ടൂള്‍ മാത്രമാണു്
ഇതിനൊരപവാദം.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ അടിത്തറയായി മലയാളത്തിന്റെ വ്യാകരണവ്യവസ്ഥയെ
കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളിലേയ്ക്ക് ചിട്ടപ്പെടുത്തിയെടുക്കേണ്ടതുണ്ടു്.
സ്പെല്ലിങ്ങ് ചെക്കര്‍, ഗ്രാമര്‍ ചെക്കര്‍, മെച്ചപ്പെട്ട സെര്‍ച്ച്, മെഷീന്‍
ട്രാന്‍സ്‌ലേഷന്‍ എന്നിവയ്ക്കൊക്കെ ഇതാവശ്യമാണു്. ഇക്കാര്യത്തില്‍ വളരെയൊന്നും
നമ്മള്‍ മുന്നോട്ടുപോയിട്ടില്ല.  ഭാഷാവിദഗ്ദ്ധന്‍മാരുടെയും
സാങ്കേതികവിദഗ്ദ്ധന്‍മാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഇവിടെയും ആവശ്യമാണു്.
ലോകത്തിലെ പല രാജ്യങ്ങളും അവരുടെ ഭാഷയില്‍ ഇക്കാര്യങ്ങള്‍ അവിടത്തെ
സര്‍വ്വകലാശാലകളുടെ സഹായത്തോടെയാണു് ചെയ്യുന്നതു്. മലയാളം ഇക്കാര്യത്തില്‍
പിറകിലാണു്. ഇവിടെ ഭാഷാ കമ്പ്യൂട്ടിങ്ങ് ഒരു വിഷയം പോലും ആയിട്ടില്ല.

സന്നദ്ധപ്രവര്‍ത്തകരുടെയോ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ബിസിനസ് താത്പര്യങ്ങളുടെ
പുറത്തോ മാത്രം മലയാളം കമ്പ്യൂട്ടിങ്ങ് മുന്നോട്ടുപോവുന്നതിനു ചില പരിമിതികള്‍
ഉണ്ടു്. അക്കാദമിക് ഗവേഷണവും ഉയര്‍ന്ന തോതിലുള്ള പ്രയത്നവും ആവശ്യമായ പല മേഖലകളിലും
ഭാഷാ കമ്പ്യൂട്ടിങ്ങ് പിന്നോട്ടുപോകൂം എന്നതാണു് ഒരു പ്രശ്നം. ഭാഷാവിദഗ്ദ്ധരുരെ ഈ
മേഖലയിലേയ്ക്കു കൂടുതല്‍ അടുപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ വേണം.
സന്നദ്ധപ്രവര്‍ത്തനമല്ലാതെ ഈ മേഖലയില്‍ പരിശീലനപരിപാടികള്‍ നടത്തിയും
ഉന്നതവിദ്യാഭ്യാസ സിലബസ്സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു് ഒരു തൊഴില്‍ മേഖല എന്ന
രീതിയിലും ഭാഷാ കമ്പ്യൂട്ടിങ്ങിനെ വളര്‍ത്തിയെടുത്താലേ വരുംകാലത്തേയ്ക്കു ഭാഷയെ
വളര്‍ത്തിയെടുക്കാന്‍ കഴിയൂ.

